Friday, January 15, 2016

ഗാനാലോകവീഥികളുമായി കൊച്ചി എഫ് എം

എം എസ് ഐയുടെ  അധികാരിയായ ശ്രീ ബി വിജയകുമാർ സജീവമായി ഗവേഷണം നടത്തിയ ഗാനലോകവീഥികളിൽ  വീണ്ടും 


http://allindiaradio.gov.in/Station/COCHIN+(Kochi)/
AIR KOCHI-682021
Dated;  Jan 13, 2016


മലയാള ചലച്ചിത്രസംഗീതശാഖയുടെ വികാസപരിണാമങ്ങളെ സമഗ്രമായി വിലയിരുത്തുന്ന ഒരു പ്രതിവാര സംഗീതപരമ്പര അടുത്ത ആഴ്ച മുതല്‍ കൊച്ചി എഫ്എം നിലയം പ്രക്ഷേപണം ചെയ്തു തുടങ്ങുന്നു.


“ഗാനാലോകവീഥികളി ല്‍” എന്ന ഈ പരമ്പര , മലയാളത്തിലെ ആദ്യസിനിമ ആയ ബാലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നിന്നുമുള്ള ഗാനങ്ങളെ , ഇന്ത്യന്‍ സിനിമയുടെ വിശാലപശ്ചാത്തലത്തി ല്‍ ഗവേഷണാത്മകതയോടെ വിശകലനം ചെയ്യുന്നു ഈ പരിപാടിയില്‍.ജീവിച്ചിരിക്കുന്നതും അല്ലാത്തതുമായ സംഗീതകലാകാരന്മാരുടെ അനുഭവവിവരണങ്ങള്‍ക്കൊപ്പം , ആകാശവാണിയുടെ ഗാനശേഖരത്തില്‍ നിന്നുമുള്ള അപൂര്‍വ ഗാനങ്ങളും ഉള്‍ക്കൊള്ളുന്ന ഈ പരമ്പര വ്യാഴാഴ്ച്ചകളില്‍ രാവിലെ 8.05 നാണ് കൊച്ചി എഫ്എം നിലയം[102.3mhz] പ്രക്ഷേപണം ചെയ്യുന്നത്.

അവതരണം: ആകാശവാണി കൊച്ചി

ഗവേഷണം :  ബി വിജയകുമാർ
ആഖ്യാനം: വി എം ഗിരിജ സഹകരണം: ആർ ഗോപാലകൃഷ്ണൻ, എൻ അജിത്തു്, ഷാജി യോഹന്നാൻ, സുനിൽ ഏലിയാസ് രചന, ഏകോപനം, നിർ‌വ്വഹണം: കെ വി ശരത് ചന്ദ്രൻ



No comments:

Post a Comment